തെലങ്കാന > ഹണിട്രാപ്പിലൂടെ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ. തെലങ്കാനയിലാണ് സംഭവം. ജഗദ്ഗിരിഗുട്ടയിൽ താമസിക്കുന്ന ദമ്പതികൾ ചേർന്ന് നിസാമപേട്ടയിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ കുമാറിനെ (30) കുടുക്കാൻ പദ്ധതിയിടുകയായിരുന്നു. ദമ്പതികൾ ഒരു സ്‌നാപ്ചാറ്റ് ഐഡി സൃഷ്ടിച്ച് കുമാറിനായി കെണിയൊരുക്കി. തുടർന്ന് ഇവർ തമ്മിൽ തർക്കമായി. കുമാർ വഴക്കിനിടയ്ക്ക് കൊല്ലപ്പെട്ടു. മൃതദേഹം കല്ലുകൊണ്ട് കെട്ടി നാഗാർജുന സാഗർ കനാലിൽ എറിഞ്ഞു.
കുമാറിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ കുമാറിന്റെ ഓട്ടോ പ്രതികൾ ഓടിക്കുന്നതായി കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..