19 December Thursday

'​ദുരഭിമാന കൊല മക്കളോടുള്ള രക്ഷിതാക്കളുടെ കരുതൽ'; വിവാദ പരാമർശവുമായി തമിഴ്നടൻ രഞ്ജിത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ചെന്നൈ > ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. "ജാതിയുടെ പേരിലുള്ള ദുരഭിമന കൊലപാതകം ആക്രമമല്ല. രക്ഷിതാക്കൾക്ക് മാത്രമേ ആ വേദനയറിയൂ. ഒരു ബൈക്ക് മോഷണം പോയാൽ നമ്മൾ അതേക്കുറിച്ച് അന്വേഷിക്കില്ലേ.  മക്കൾക്കായി ജീവിതം ഉഴിഞ്ഞുവച്ച രക്ഷിതാക്കൾക്ക്  ദേഷ്യം ഉണ്ടാകും. അവർ അത് കാണിക്കും. അത് അക്രമമല്ല. അവരോടുള്ള കരുതലാണ്'. രഞ്ജിത്ത് സേലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദുരഭിമാനക്കൊല പ്രമേയമാക്കി രഞ്ജിത്ത് സംവിധാനംചെയ്ത പുതിയ സിനിമ ആരാധകർക്കൊപ്പം തിയേറ്ററിലിരുന്ന് കണ്ടശേഷം പുറത്തുവന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഞെട്ടിക്കുന്ന പ്രതികരണം.  ​ദുരഭിമാനകൊലകളെ ന്യായീകരിച്ചുള്ള നടന്റെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top