24 October Thursday

ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും; 120 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശിയടിക്കാൻ സാധ്യത

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ഭുവനേശ്വർ> ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ഒഡീഷ തീരം തൊടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ  വരെ വേ​ഗത്തിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. ദാന ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും  സാധ്യത. ഒഡിഷയിലെ പല ജില്ലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി.

മയൂർഭഞ്ച്, കട്ടക്ക്, ജാജ്പൂർ, ബാലസോർ, ഭദ്രക്, കേന്ദ്രപാര, ജഗത്സിംഗ്പൂർ എന്നീ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പുരി, ഖുർദ, നയാഗർ, ധെങ്കനാൽ ജില്ലകളിൽ ഒറഞ്ച് അലർട്ടാണ്.  അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് തീരദേശവാസികൾക്ക് മൂന്നറിയിപ്പ് നൽകി.

അപകട മേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ നടപടികളെടുത്തതായി ഒഡീഷ സർക്കാർ അറിയിച്ചു. ഏകദേശം 3,00,000 ആളുകളെ ഇതുവരെ മാറ്റി പാർപ്പിച്ചതായാണ് വിവരം. ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്ത വിമാനത്താവളം നാളെ അടച്ചിടും. വൈകിട്ട് ആറ് മുതൽ 15 മണിക്കൂർ നേരമായിരിക്കും അടച്ചിടുകയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top