പനാജി
ഇന്ത്യയുടെ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന്റെ 55–-ാം പതിപ്പിന് ഗോവയിലെ സ്ഥിരംവേദിയില്‍ തുടക്കമായി. പനാജിയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി സ്‌റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനചടങ്ങില്‍ ബോളിവുഡ് താരങ്ങളും ചലച്ചിത്രപ്രതിഭകളും പങ്കെടുത്തു. ഓസ്‌ട്രേലിയൻ സംവിധായകൻ മിഷേൽ ഗ്രേസിയൊരുങ്ങി "ബെറ്റർ മാൻ'ആയിരുന്നു മേളയുടെ ഉദ്ഘാടന ചിത്രം.
ഈ മാസം 28 വരെ നീളുന്ന മേളയില്‍ 81 രാജ്യങ്ങളില്‍ നിന്നുള്ള 181 രാജ്യാന്തര ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരത്തിനായി മത്സരിക്കുന്ന 15 ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്നുള്ള ബ്ലസ്സി ചിത്രം ആടുജീവിതവും ഉള്‍പ്പെടുന്നു. ആര്‍ട്ടിക്കിള്‍ 370, റാവാ സാഹേബ് എന്നിവയാണ് മത്സരപട്ടികയിലുള്ള മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. മികച്ച രാജ്യാന്തരചലച്ചിത്രപ്രതിഭയ്ക്ക് മേള സമ്മാനിക്കുന്ന സത്യജിത് റേ സമഗ്രസംഭാവനാ പുരസ്കാരത്തിന് ഇക്കുറി വിഖ്യാത ഓസ്ട്രേലിയന്‍ ചലച്ചിത്രകാരന്‍ ഫിലിപ് നോയ്സിയെയാണ് തെരഞ്ഞെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..