ഹൈദരാബാദ് > ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് (ഇഫ്ലു) സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഐസിസി(പിഎച്ച്ഡി) എന്നിങ്ങനെ മത്സരിച്ച നാലിൽ മൂന്ന് സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു.
എസ്എഫ്ഐയുടെ ആർദ്ര എ 770 വോട്ടുകളോടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഡിന എൽസ ജോർജ്483 വോട്ടുകൾക്ക് വിജയിച്ചു. എസ്എഫ്ഐയുടെ ഏഴ് കൗൺസിലർമാരും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക്431 വോട്ടുകളോടെ ടിഎസ്എഫിന്റെ വികാസാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..