23 December Monday

ജാതിവിവേചനം : ബാം​ഗ്ലൂര്‍ ഐഐഎം ഡയറക്ടറടക്കം
8 പേര്‍ക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024


ബം​ഗളൂരു
അസോസിയേറ്റ് പ്രൊഫസറെ ജാതി പറഞ്ഞു അധിക്ഷേപിച്ചെന്ന പരാതിയിൽ ബാം​ഗ്ലൂർ ഐഐഎം ഡയറക്ടറും മറ്റ്  ഏഴ് പ്രൊഫസർമാർക്കുമെതിരെ കർണാടക പൊലീസ് കേസെടുത്തു. ദളിത് വിഭാഗത്തില്‍പെട്ട അസോസിയേറ്റ് പ്രൊഫസർ ​ഗോപാൽ ദാസിന്റെ പരാതിയിലാണ് ഡയറക്ടർ ഡോ. ഋഷികേശ ടി കൃഷ്ണൻ, ഡീൻ ഡോ. ദിനേശ്കുമാർ തുടങ്ങിയവർക്കെതിരെ പട്ടികജാതി, പട്ടിക വർ​ഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തത്. ​ഗോപാൽ ദാസിന്റെ പരാതിയിൽ അന്വേഷണം നടത്തിയ ഡയറക്ടറേറ്റ് ഒഫ് സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് ഡിജിപിയോട് നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു. ജാതി വിവേചനത്തിന് തെളിവ് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

  ബോധപൂർവം തന്റെ ജാതി ക്യാമ്പസിൽ വെളിപ്പെടുത്തിയെന്ന് ​ഗോപാൽ ദാസ് പരാതിയിൽ പറഞ്ഞു. ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു–- ഗോപാൽ ദാസ് വ്യക്തമാക്കി. ആരോപണം ഐഐഎം അധികൃതർ നിഷേധിച്ചു. ​
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top