18 December Wednesday

ഐഐടി വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

ന്യൂഡൽഹി > ഡൽഹിയിൽ ഐഐടി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡിലെ ദിയോഘർ സ്വദേശി കുമാർ യാഷാണ് (21) മരിച്ചത്. ഐഐടി ഡൽഹിയിലെ എംഎസ്‌സി രണ്ടാം വർഷ വിദ്യാർഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

കുമാറിന്റെ മുറി അകത്ത് നിന്ന് പൂട്ടിയിരുന്നു. ഐഐടിയിലെ തൊഴിലാളികൾ ജനാല തകർത്ത് മുറിക്കുള്ളിൽ കയറിയപ്പോഴാണ് കുമാർ യാഷിനെ സീലിങ്ങ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ക്രൈം സംഘം കുമാറിന്റെ മുറിയിൽ പരിശോധന നടത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top