22 December Sunday

സാമൂഹ്യമാധ്യമങ്ങൾ വഴി തോക്ക് വിൽപ്പന; യുപിയിൽ 7 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

ലക്നൗ > സാമൂഹ്യമാധ്യമങ്ങൾ വഴി തോക്ക് വിൽപ്പന നടത്തിയ 7 പേർ അറസ്റ്റിൽ. ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽക്കൂടിയാണ് വിൽപ്പന നടത്തിയത്. മുസഫർന​ഗറിൽ നിന്നാണ് ഇവരെ പിടികൂടിയത്.

അസം റിസ്വി, മനിഷ് കുമാർ, വിവേക് ന​ഗർ, റിഷഭ് പ്രജാപതി, പ്രദീപ് കുമാർ, വിശാൽ, പ്രതീക് ത്യാ​ഗി എന്നിവരാണ് അറസ്റ്റിലായത്. അനധികൃതമായി തോക്ക് വിൽപ്പന നടത്തുന്നു എന്ന വിവരത്തെത്തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഓൺലൈൻ വഴിയാണ് ഇവർ പണമിടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top