ശ്രീനഗർ> ജമ്മു കശ്മീരിൽ രണ്ടുഭീകരർ അറസ്റ്റിൽ. അബ്ദുള്‍ അസീസ്, മന്‍വര്‍ ഹുസൈന്‍ എന്നിവരാണ് പൂഞ്ച് ജില്ലയില്‍ നിന്ന് പിടിയിലായത്. ഇന്ത്യൻ സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവരെ പിടിയിലായത്.
ഗസ്‌നവി ഫോഴ്‌സിലുള്ളവരാണ് (ജെകെജിഎഫ്)ഇവർ. ഇതോടെ പൂഞ്ചിലെ നിരവധി ഗ്രനേഡ് ആക്രമണ കേസുകൾ പരിഹരിച്ചതായി ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എഡിജിപി) ആനന്ദ് ജെയിൻ പറഞ്ഞു. വെള്ളിയാഴ്ച നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. രണ്ട് ഗ്രനേഡുകളും പിസ്റ്റളും ഇവരിൽ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ വർഷം നവംബർ 15 ന് സുരൻകോട്ടിലെ ഒരു ശിവക്ഷേത്രത്തിന് നേരെ ഗ്രനേഡ് എറിഞ്ഞതിൽ അസീസിന് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി.
സെപ്തംബർ 12ന് ദരിയാല സ്വദേശിയായ മുഹമ്മദ് ഷബീറിനെ സ്‌ഫോടക വസ്തുക്കളുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് സ്‌ഫോടകവസ്തുക്കൾ നൽകിയത് അസീസ് ആണെന്നും പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..