ചെന്നൈ > പോക്സോ കേസിലെ അതിജീവിതയുടെ മാതാപിതാക്കളെ പൊലീസ് ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. മദ്രാസ് ഹൈകോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അതിജീവിതയുടെ മാതാപിതാക്കളെ ഉപദ്രവിച്ചെന്ന വാർത്തയെ തുടർന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
പോക്സോ കേസിൽ അറസ്റ്റിലായ കുറ്റവാളിയുടെമുന്നിൽ വെച്ചാണ് വനിതാ ഇൻസ്പെക്ടർ അതിജീവിതയുടെ മാതാപിതാക്കളെ മർദിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ശേഷം പുലർച്ചെ ഒരു മണിവരെ കുട്ടിയുടെ മാതാവിനെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. മാത്രമല്ല പൊലീസ് പോക്സോ മാർഗനിർദേശങ്ങൾ അവഗണിച്ച് ആശുപത്രിയിലെത്തി കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്തു.
ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തിൽ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും വാർത്ത വ്യാജമാണെന്നുമാണ് പൊലീസിന്റെ വാദം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..