21 December Saturday

അസമിലെ മുസ്ലീം ജനസംഖ്യാവർധന ജീവന്മരണപ്രശ്നം: ഹിമന്ത ബിശ്വ ശർമ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

റാഞ്ചി> സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യാവർധന ജീവന്മരണപ്രശ്നമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിലെ മുസ്ലീം ജനസംഖ്യയിലുണ്ടായ വർധനവ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വിവാദപരാമർശം.

'1951 ൽ അസമിലെ മുസ്ലീം ജനസംഖ്യ 12 ശതമാനമായിരുന്നു. ഇന്ന് അത് 40 ശതമാനത്തിലെത്തി. ഞങ്ങൾക്ക് നിരവധി ജില്ലകൾ നഷ്ടപ്പെട്ടു. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല, മറിച്ച് നിലനിൽപ്പിൻറെ പ്രശ്നമാണ്' - ഹിമന്ത പറഞ്ഞു. ജാർഖണ്ഡിൻറെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അദ്ദേഹം റാഞ്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

ഹിമന്തയ്ക്ക് ഓർമശക്തി നഷ്ടപ്പെട്ടു എന്ന് കോൺ​ഗ്രസ് നേതാവ് ​ഗൗരവ് ​ഗൊ​ഗോയ് പരിഹസിച്ചു. 'തെരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ മേഖലകളിൽ പാട്ടുപാടി നൃത്തം ചെയ്ത ഹിമന്തയ്ക്ക് അന്ന് മുസ്ലീം ജനസംഖ്യാവർധന ജീവൻമരണപ്രശ്നമായിരുന്നില്ല. അന്ന് അദ്ദേഹത്തിന് വോട്ടുകളായിരുന്നു ആവശ്യം' ​ഗൗരവ് പറഞ്ഞു.

ആദ്യമായല്ല ഹിമന്ത മുസ്ലീങ്ങൾക്കെതിരെ രംഗത്തുവരുന്നത്. അസമിലെ മുസ്ലീങ്ങളുടെ സാമ്പത്തിക അസമത്വത്തിനും ദാരിദ്ര്യത്തിനും കാരണം ജനസംഖ്യാവർധനവാണെന്ന് അദ്ദേഹം പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളിൽ ജനസംഖ്യാനിയന്ത്രണത്തെക്കുറിച്ച് അവബോധം നൽകുകയും ​ഗർഭനിരോധന ഉറകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top