മുംബൈ> മഹാരാഷ്ട്രയിൽ വോട്ടെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ബീഡ് നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് മരിച്ചത്. ബാലാസാഹേബ് ഷിൻഡെ (43) ആണ് ഛത്രപതി ഷാഹു വിദ്യാലയ പോളിങ് ബൂത്തിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിലും പിന്നീട് ഛത്രപതി സംഭാജിനഗറിലെ ഒരു സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലും എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെ ജീവൻ മരണപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
51.92 ശതമാനമാണ് ബീഡിൽ പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ്. നവംബർ 23 ന് വോട്ടെണ്ണും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..