ന്യൂഡൽഹി
ഇന്ത്യയിൽ മധ്യവര്‍ഗം സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. വരുമാനം കുറയുന്നതിനാൽ ഇന്ത്യൻ ജനസംഖ്യയുടെ മുപ്പത് ശതമാനത്തിലേറെ വരുന്ന മധ്യവര്‍ഗം ചെലവ് കുറയ്‌ക്കുകയാണ്. നഗര, ഗ്രാമീണ മേഖലകളിലും സ്‌തംഭനാവസ്ഥ പ്രകടമാണെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്‌തു. ജിഡിപിയിൽ ഏഴ് ശതമാനത്തിലേറെ വളര്‍ച്ച പ്രവചിക്കുമ്പോഴാണ് ഈ പ്രതിസന്ധി.
വാഹനവിൽപ്പന, വേഗത്തില്‍ ചെലവാകാറുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ (ഫാസ്റ്റ് മൂവിങ് കൺസ്യൂമര്‍ ഗുഡ്സ്-) എന്നിവയുടെ വില്‍പ്പനയില്‍ മന്ദത പ്രകടം. എഫ്എംസിജി കമ്പനികളുടെ പ്രധാന ഉപഭോക്താക്കളാണ് മധ്യവര്‍ഗം. നഗരമേഖലയിൽ വിൽപ്പന മന്ദഗതിയിലാണെന്ന് പ്രമുഖ കമ്പനിയായ നെസ്‍ലെ ഇന്ത്യയുടെ സിഎംഡി സുരേഷ് നാരായൺ പറഞ്ഞു.
വാഹനവിപണിയിലും കനത്ത തിരിച്ചടിയാണ്. 86000 കോടി രൂപയുടെ ഏഴ് ലക്ഷം കാറുകള്‍ രാജ്യത്ത് കെട്ടിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വാണിജ്യആവശ്യത്തിനുള്ള വാഹനങ്ങളുടെ വിൽപ്പന 46 ശതമാനം ഇടിഞ്ഞു. ഇരചക്രവാഹനവിൽപ്പനയില്‍ ചെറിയ മുന്നേറ്റമുണ്ടെങ്കിലും 2018ന് മുമ്പത്തെ സ്ഥിതിയിലെത്താനായിട്ടില്ല. എന്നാല്‍, സമ്പന്നർക്ക് താൽപര്യമുള്ള എസ്‍യുവി കാറുകളുടെ വിൽപ്പന വര്‍ധിച്ചു. ഗ്രാമീണ മേഖലയില്‍ വേതനത്തിലും ഉപഭോഗത്തിലുമുള്ള സ്‌തംഭനാവസ്ഥ ദശാബ്ദമായി തുടരുകയാണ്. ഗാര്‍ഹിക സമ്പാദ്യവും ചുരുങ്ങുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..