22 November Friday

ഇടിമിന്നൽ തിളക്കത്തിൽ ഇന്ത്യയുടെ ആകാശം; പകർത്തിയത് നാസയുടെ സഞ്ചാരി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

വാഷിങ്‌ടൺ> ഇന്ത്യയുടെ ആകാശത്തിൽ ഇടിമിന്നൽ സൃഷ്ടിച്ച നീലതിളക്കം പകർത്തി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരി. നാസയുടെ മാത്യു ഡൊമിനിക്ക് കഴിഞ്ഞ ദിവസം  രാത്രി പകർത്തിയ ചിത്രത്തിൽ ഇടിമിന്നലിനൊപ്പം കടലിലെ ബോട്ടുകളുടെയും നഗരങ്ങളിലെയും പ്രകാശം ചേർന്നാണ്‌ മനോഹരമായ ദൃശ്യം രൂപപ്പെട്ടത്‌. ഇന്ത്യൻ ചക്രവാളവും അറോറ പ്രതിഭാസവും ചിത്രത്തിന്‌ ദൃശ്യഭംഗിയേകുന്നു. 

മാത്യു ഡൊമിനിക്‌ എക്‌സിൽ പങ്കുവച്ച ചിത്രം ലക്ഷക്കണക്കിനാളുകൾ ഷെയർ ചെയ്‌തു. ചന്ദ്രന്റെ അസ്‌തമനത്തിന്‌  പിന്നാലെ സൂര്യൻ ഉദിക്കുന്നതും ചുവപ്പും പച്ചയും നീലയും കലർന്ന നിറങ്ങൾ പടരുന്നതുമായ ബഹിരാകാശത്തുനിന്നുള്ള വീഡിയോ ഡൊമിനിക്ക് നേരത്തെ പങ്കുവച്ചിരുന്നു. കൊളറാഡോ സ്വദേശിയായ ഡൊമിനിക്ക്‌ 2017ലാണ്‌ നാസയിൽ ചേർന്നത്‌. കഴിഞ്ഞ ഏപ്രിലിൽ ബഹിരാകാശ നിലയത്തിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top