22 December Sunday

പാകിസ്ഥാൻ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുന്നു: ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024


ഐക്യരാഷ്ട്ര കേന്ദ്രം
അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്ക്‌ പിന്തുണ നൽകുന്ന പാകിസ്ഥാൻ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുകയാണെന്ന്‌ യുഎന്നിൽ ഇന്ത്യയുടെ പ്രതിനിധി. യുഎന്നിന്റെ 79–-ാം പൊതുസഭാ സമ്മേളനത്തിൽ പാക്‌ പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫ്‌ കശ്‌മീർ വിഷയം ഉയർത്തിയതിനെ തുടർന്നാണ്‌ പ്രതികരണാവകാശം ഉപയോഗപ്പെടുത്തി ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്‌.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനെയാണ്‌ പട്ടാളം നിയന്ത്രിക്കുന്ന, ഭീകരതയ്‌ക്കും അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്കും മയക്കുമരുന്നു കടത്തിനും കുപ്രസിദ്ധിയാർജിച്ച പാകിസ്ഥാൻ വിമർശിക്കുന്നതെന്ന്‌ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഫസ്റ്റ്‌ സെക്രട്ടറി ഭവിക മംഗളനന്ദൻ പറഞ്ഞു.    ബിൻ ലാദന്‌ അഭയം നൽകിയ രാജ്യത്ത്‌ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഇന്ത്യയിൽ നടത്തിയ ആക്രമണങ്ങൾ എണ്ണിപ്പറഞ്ഞ മംഗളനന്ദൻ ഭീകരത ഉന്മൂലനം ചെയ്താലേ പാകിസ്ഥാനുമായി ഏതുവിധത്തിലുമുള്ള ചർച്ചയ്ക്ക്‌ തയാറാകൂ എന്നും വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top