ന്യൂഡൽഹി > മലേറിയ ലോകവ്യാപകമായി കുറഞ്ഞെന്ന റിപ്പോർട്ട് പുറത്തുവരുമ്പോഴും ഇന്ത്യയിൽ രോഗികളുടെ എണ്ണം ആശങ്കയുണർത്തുന്നു. ലോകാരോഗ്യസംഘടനയുടെ 2019ലെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് പരാമർശമുള്ളത്. ആകെയുള്ള രോഗികളിൽ 85ശതമാനത്തോളവും 19 സബ്‌സഹാറൻ രാജ്യങ്ങളിലും ഇന്ത്യയിലുമാണെന്ന് ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റ് പറയുന്നു.
ഇന്ത്യയിൽ രോഗികളുടെ എണ്ണം 2017നെ അപേക്ഷിച്ച് 51ശതമാനവും 2016നെ അപേക്ഷിച്ച് 60ശതമാനവും കുറഞ്ഞിട്ടുണ്ടെങ്കിലും തെക്കുകിഴക്കൻ ഏഷ്യയിൽ രോഗം ബാധിച്ചിട്ടുള്ള 58ശതമാനംപേരും ഇന്ത്യയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..