ന്യൂഡല്‍ഹി
ഇസ്രയേല്‍ ആക്രമണം ശക്തമാകുന്നതിനിടെ പലസ്തീന് സഹായവുമായി ഇന്ത്യ. മരുന്നുകളും അവശ്യവസ്‌തുക്കളുമായി വ്യോമസേനയുടെ സി17 വിമാനം ഈജിപ്തിലെ എല്‍ അരിഷ് വിമാനത്താവളത്തിലേക്ക് തിരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 6.5 ടണ്‍ മെഡിക്കല്‍ സാധനങ്ങളും 32 ടണ്‍ ദുരന്തനിവാരണ സാമഗ്രികളുമാണ് ഞായറാഴ്ച ഇന്ത്യ അയച്ചത്. മരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ടെന്റുകള്‍, ടാര്‍പോളിന്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..