22 December Sunday

ഇന്ത്യയുടെ ദീർഘദൂര ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണം വിജയം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ന്യൂഡൽഹി  > ഇന്ത്യയുടെ ദീർഘദൂര ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണം വിജയം. ഒഡീഷ തീരത്തുള്ള ഡോ.എ പി ജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ശനിയാഴ്ച ദീർഘദൂര ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണ പരീക്ഷണം നടത്തിയത്.

ഡിആർഡിഒ പരീക്ഷിച്ച ഹൈപ്പർസോണിക് മിസൈൽ1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ വഹിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യൻ സായുധ സേനയുടെ എല്ലാ സേവനങ്ങൾക്കുമായാണ് മിസൈൽ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഹൈദരാബാദിലെ ഡോ.എ പി ജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്‌സിലെ ലബോറട്ടറികളും മറ്റ് ഡിആർഡിഒ ലബോറട്ടറികളും വ്യവസായ പങ്കാളികളും ചേർന്ന് തദ്ദേശീയമായാണ് മിസൈൽ  വികസിപ്പിച്ചെടുത്തത്.

ഡിആർഡിഒയിലെയും സായുധ സേനയിലെയും മുതിർന്ന ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം നടത്തിയത്. ഡിആർഡിഒ വികസിപ്പിച്ച മിസൈൽ പരീക്ഷണം വിജയകരമായതോടെ ഹൈപ്പർസോണിക് മിസൈൽ സാങ്കേതിക വിദ്യ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top