15 October Tuesday

32,000 കോടിയുടെ ഡ്രോൺ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

ന്യൂഡൽഹി> 32,000 കോടി രൂപയുടെ ഡ്രോൺ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെക്കും. പ്രതിരോധ സേനയ്ക്ക് വേണ്ടി 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനുള്ള കരാറിലാണ്‌ ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്നത്‌.

സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) കഴിഞ്ഞയാഴ്ച ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ്‌ ഡ്രോൺ വാങ്ങാൻ അനുമതി നൽകിയത്. MQ-9 B മോഡൽ ഡ്രോണുകൾ വാങ്ങുന്നതിനാണ്‌ അനുമതി. കരസേന, നാവികസേന, വ്യോമസേനയ്‌ക്ക്‌ വേണ്ടിയാണ്‌ ഈ ദീർഘദൂര ഡ്രോണുകൾ വാങ്ങുന്നത്‌. ഡ്രോണുകളിൽ 15 എണ്ണം നാവികസേനയ്ക്കും ബാക്കി 16 എണ്ണം കരസേനയ്ക്കും വ്യോമസേനയ്ക്കും തുല്യമായി വിതരണം ചെയ്യും.

ചെന്നൈയ്ക്ക് സമീപമുള്ള ഐഎൻഎസ് രാജാലി, ഗുജറാത്തിലെ പോർബന്തർ, ഉത്തർപ്രദേശിലെ സർസവ, ഗോരഖ്പൂർ എന്നീ നാല് സ്ഥലങ്ങളിൽ പ്രിഡേറ്റർ ഡ്രോണുകൾ സ്ഥാപിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.  ഇതിനകം തന്നെ ഇന്ത്യൻ നാവികസേന ലീസിന്  എടുത്ത രണ്ട് പ്രിഡേറ്റർ ഡ്രോണുകൾ പ്രവർത്തിക്കുന്നുണ്ട്.  എന്നാൽ ഇതിൽ ഒരെണ്ണം അടുത്തിടെ  അപകടത്തിൽപ്പെട്ടിരുന്നു.  



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top