ന്യൂഡൽഹി > ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ച 12 നായകൾ ഇനി ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ആശാ സ്കൂളുകളിൽ സേവനമനുഷ്ഠിക്കും. ഭിന്നശേഷിക്കാരായ കുട്ടികളെയും മുതിർന്നവരെയും സഹായിക്കാൻ വേണ്ടിയാണ് സൈന്യത്തിൽ നിന്ന് പരിശീലനം ലഭിച്ച നായകളെ ആശാ സ്കൂളുകളിലേക്ക് എത്തിക്കുന്നത്. ഈ മാസം ആദ്യം നടന്ന റീമൗണ്ട് വെറ്ററിനറി കോർപ്സ് ഡേയിൽ സൈന്യം നായകളെ കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..