22 December Sunday

കശ്മീരിൽ സാധാരണക്കാരോട് മോശമായി പെരുമാറി; സൈന്യം അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

photo credit: X

ജമ്മുകശ്‌മീർ > ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകൾക്കിടെ സാധാരണക്കാരോട് മോശമായി പെരുമാറിയ സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു.

നവംബർ 20 ന് മുഗൾ മൈതാനത്ത് ഭീകരവിരുദ്ധ ഓപ്പറേഷനിൽ അഞ്ച് സാധാരണക്കാരെ  ചില സൈനികർ മർദ്ദിച്ചതായാണ്‌ പരാതി.  വസ്‌തുതകൾ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിക്കുന്നതായും സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ ഉറപ്പാക്കുമെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top