ന്യൂഡൽഹി
ഭരണഘടന അംഗീകരിച്ചതിന്റെ 75–-ാം വാർഷികം മുൻനിർത്തി നവംബർ 26ന് പാർലമെന്റിന്റെ പ്രത്യേക സംയുക്തസമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്.
ഭരണഘടനയ്‌ക്ക് അംഗീകാരം നൽകിയ പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലായിരിക്കും പ്രത്യേക സമ്മേളനം. അന്തിമ തീരുമാനം രാഷ്ട്രീയകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടേതാകും. 1949 നവംബർ 26നാണ് ഭരണഘടനാനിർമ്മാണ സഭ ഭരണഘടന പാസാക്കിയത്. 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനം സാധാരണ നിലയിൽ നവംബർ അവസാന വാരമോ അതല്ലെങ്കിൽ ഡിസംബർ ആദ്യ വാരമോ ആണ് ചേരുക. നവംബർ 26ന് പ്രത്യേക സമ്മേളനം ചേരുന്നുണ്ടെങ്കിൽ അതിന് പിന്നാലെ തന്നെ ശീതകാല സമ്മേളനവും ആരംഭിക്കാനാണ് സാധ്യത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..