ന്യൂഡൽഹി
ഭരണഘടനാനിർമാണസഭയിലെ ദീർഘദർശികളായ അംഗങ്ങൾ ഏറെ പ്രചോദിപ്പിക്കുന്ന ഒരു ഭരണഘടനയാണ് നമുക്ക് നൽകിയതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഭരണഘടന അംഗീകരിച്ചതിന്റെ 75–-ാം വാർഷിക ദിനത്തിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. അംബേദ്‌ക്കറുടെ പുരോഗമന ചിന്താഗതി ഭരണഘടനയിൽ പതിഞ്ഞിട്ടുണ്ട്. ഭരണഘടനയെ സജീവമായി നിലനിർത്തേണ്ട ഉത്തരവാദിത്തം അത് കൈകാര്യം ചെയ്യുന്നവർക്കുണ്ടെന്നും ഭരണഘടനാനിർമാണ സഭയുടെ അധ്യക്ഷനായ രാജേന്ദ്ര പ്രസാദ് പറഞ്ഞിരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലാണ് ലോക്‌സഭാ–- രാജ്യസഭാ എംപിമാർ സമ്മേളിച്ചത്. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്‌പീക്കർ ഓം ബിർള, പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഭരണഘടനയുടെ 75–-ാം വാർഷികം മുൻനിർത്തിയുള്ള സ്‌റ്റാമ്പും 75 രൂപ നാണയവും പുറത്തിറക്കി. ഭരണഘടനയുമായി ബന്ധപ്പെട്ട രണ്ട് പുസ്‌തകങ്ങളും പ്രകാശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..