കൊച്ചി
ഇന്ത്യൻ– ശ്രീലങ്കൻ നാവികസേനകൾ അറബിക്കടലിൽ മീൻപിടിത്തബോട്ടിൽനിന്ന് 500 കിലോ രാസലഹരി പിടികൂടി. ശ്രീലങ്കൻ പതാകവച്ച രണ്ടു ബോട്ടിൽനിന്നാണ് 75 കോടിയോളം രൂപയുടെ ക്രിസ്‌റ്റൽ മെത്ത് പിടികൂടിയത്. രണ്ടു ബോട്ടും ഇതിലുണ്ടായിരുന്ന ഒമ്പതു പേരെയും ശ്രീലങ്കൻ നാവികസേനയ്‌ക്ക് കൈമാറി.
ശ്രീലങ്കൻ നാവികസേനയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തെ കപ്പലിന്റെയും രണ്ടു വിമാനങ്ങളുടെയും സഹായത്തോടെയായിരുന്നു റെയ്‌ഡ്. ദീർഘദൂര സമുദ്രനിരീക്ഷണ വിമാനവും വിദൂരനിയന്ത്രിത വിമാനവുമാണ് ബോട്ടുകളെ നിരീക്ഷിച്ചത്. ഗുഡ്‌ഗാവിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ നാവികസേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..