22 December Sunday

ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികൾ
മടങ്ങിയെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024


ന്യൂഡൽഹി
സംവരണവിരുദ്ധ പ്രക്ഷോഭവും പൊലീസ്‌ അതിക്രമവും രൂക്ഷമായ ബംഗ്ലാദേശിൽനിന്ന്‌ ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികൾ മടങ്ങിയെത്തി. ബംഗ്ലാദേശിലെ വിവിധ സർവകലാശാലകളിൽ തുടരുന്ന നാലായിരത്തോളം വിദ്യാർഥികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന്‌ ഇന്ത്യൻ ഹൈക്കമീഷൻ അറിയിച്ചു. മടങ്ങാനായി  ഒട്ടേറെ വിദ്യാർഥികൾ വിമാന ടിക്കറ്റ്‌ എടുത്തിരുന്നു.

നിശാനിയമം പ്രഖ്യാപിച്ചതിനാലും വിമാനസർവീസുകൾ റദ്ദാക്കിയതിനാലും യാത്ര മുടങ്ങി. ധാക്കയിലേയ്‌ക്കും ചിറ്റഗോങ്ങിലേയ്‌ക്കും വിമാനസർവീസുകൾ മുടങ്ങാതെ നടത്താൻ ശ്രമിച്ചുവരുന്നതായി ഹൈക്കമീഷൻ അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top