23 December Monday

വിമാനത്തിൽ
യാത്രക്കാർ 
കുഴഞ്ഞുവീണു; 
മാപ്പുചോദിച്ച്‌ 
ഇൻഡിഗോ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ന്യൂഡൽഹി > എസി  പ്രവർത്തനരഹിതമായതിനെ തുടർന്ന്‌ ഫ്ലൈറ്റിൽ ചൂടുവായു നിറഞ്ഞ്‌ യാത്രക്കാരിൽ ചിലർ കുഴഞ്ഞുവീണ സംഭവത്തിൽ മാപ്പുചോദിച്ച്‌ ഇൻഡിഗോ എയർലൈൻസ്‌. വ്യാഴാഴ്‌ച ഡൽഹിയിൽ നിന്ന്‌ വാരാണസിയിലേക്കുപോയ വിമാനത്തിലായിരുന്നു സംഭവം.

ക്യാബിനിൽ ചൂടുവായു നിറഞ്ഞതോടെ അസ്വസ്ഥരായ യാത്രക്കാർ ജീവനക്കാരോട്‌ കയർക്കുന്നതിന്റെ വീഡിയോ എക്‌സിൽ പ്രചരിച്ചിരുന്നു. അസൗകര്യത്തിൽ യാത്രക്കാരോട്‌ മാപ്പുചോദിക്കുന്നതായി ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top