22 December Sunday

സാമൂഹിക ശാസ്ത്രത്തിനുള്ള 
ഇൻഫോസിസ്‌ അവാർഡ്‌ മലയാളിക്ക്‌ ; അവാർഡ്തുക 84 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


ബംഗളുരു
സ്വർണമെഡലും ഒരു ലക്ഷം ഡോളറും (84 ലക്ഷം രൂപ) അടങ്ങുന്ന  ഇൻഫോസിസ്‌ പ്രൈസിന്‌ അർഹരായ ആറു പേരിൽ മലയാളിയും. യുകെ എഡിൻബർഗ്‌ യൂണിവേഴ്‌സിറ്റി  ലക്ചററും ചരിത്രകാരനുമായ പെരിന്തൽമണ്ണ പനങ്ങാങ്ങര സ്വദേശി മഹ്‌മൂദ്‌ കൂരിയയാണ്‌ സാമൂഹിക ശാസ്‌ത്ര–- മാനവിക വിഭാഗത്തിൽ പുരസ്‌കാരത്തിന്‌ അർഹനായത്‌. കേരളത്തിന്റെ ആദ്യകാല ചരിത്രം കേന്ദ്രീകരിച്ച്‌ ഇസ്ലാമിക സമുദ്രബന്ധങ്ങളെക്കുറിച്ച്‌ നടത്തിയ പഠനത്തിനാണ്‌ പുരസ്‌കാരം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളിൽ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളിൽ ഇസ്ലാമിക നിയമങ്ങൾ ചെലുത്തിയ സ്വാധീനമാണ്‌ കൂരിയ പഠനവിധേയമാക്കിയത്‌.

ഇൻഫോസിസിന്റെ സയൻസ്‌ ഫൗണ്ടേഷനാണ്‌ നാൽപത്‌ വയസിൽ താഴെയുള്ള ഗവേഷകർക്ക്‌ അവാർഡ്‌ ഏർപ്പെടുത്തിയത്‌ . നീന ഗുപ്ത, വേദിക ഖേമനി, ശ്യാം ഗൊല്ലകോട്ട, സിദ്ധേഷ്‌ കാമത്ത്‌, അരുൺ ചന്ദ്രശേഖർ എന്നിവരാണ്‌ പുരസ്‌കാരം നേടിയ മറ്റുള്ളവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top