ന്യൂഡൽഹി
രാജ്യത്ത് 70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വരുമാനം പരിഗണിക്കാതെ ആയുഷ്മാന്‍ ഭാരത് പദ്ധതിവഴി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. 5 ലക്ഷം രൂപയുടെ വരെ ആശുപത്രി ചികിത്സയ്ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
ആറ് കോടി മുതിര്‍ന്ന പൗരര്‍ക്ക് ഗുണംലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യോഗ്യരായവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കും. മറ്റ് പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് അതിൽ തുടരുകയോ അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് തെരഞ്ഞെടുക്കുകയോ ചെയ്യാം. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് എന്നിവ ഉള്ളവര്‍ക്കും പുതിയ പദ്ധതിയില്‍ ചേരാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..