05 November Tuesday

അങ്കോള അപകടം; മണ്ണിടിഞ്ഞതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഐസ്ആർഒയുടെ കൈവശം ഇല്ല

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ബം​ഗളൂരു > അർജുനും ലോറിയും മണ്ണിനടിയിൽപ്പെട്ട കർണാടകയിലെ ഷിരൂർ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ കൈവശമില്ല. അപകട സമയത്ത് ഷിരൂർ കുന്നിൽ ദൃശ്യങ്ങൾ‌ ഇന്ത്യൻ ഉപഗ്രഹങ്ങൾ  പകർത്തിയിട്ടില്ലെന്ന് കണ്ടെത്തി. അപകടം നടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപും അതിനുശേഷം വൈകിട്ട് ആറിനുമാണ് ഇവിടത്തെ ദൃശ്യങ്ങൾ ഇന്ത്യൻ പകർത്തിയിട്ടുള്ളത്.

ഒരേ സ്ഥലത്തെ ദൃശ്യങ്ങളല്ല ഉപഗ്രഹങ്ങൾ പകർത്തുന്നത് എന്നതിനാലാണിത്. കറങ്ങിക്കൊണ്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ചാണ് ദൃശ്യങ്ങളെടുക്കുന്നത്.
കർണാക സ്റ്റേറ്റ് റിമോട്ട് സെൻസറിങ് ആപ്ലിക്കേഷൻ സെന്ററാണ് കർണാടകയിൽ ഐസ്ആർഒയ്ക്കു വേണ്ടി ഇക്കാര്യങ്ങൾ നടത്തുന്ന നോഡൽ ഏജൻസി. അപകട സ്ഥലത്തിന്റെ വിവിധ ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറി.

ഇതേത്തുടർന്ന് മറ്റു മറ്റു രാജ്യങ്ങളുടെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top