22 December Sunday

ലഡാക്കിൽ അനലോഗ്‌ ദൗത്യത്തിന്‌ തുടക്കമിട്ട് ഐഎസ്ആര്‍ഒ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


ലഡാക്ക്‌
ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള അനലോഗ്‌ ദൗത്യത്തിന്‌ ലഡാക്കിൽ തുടക്കമിട്ട്‌ ഐഎസ്‌ആർഒ. ബഹിരാകാശത്തെയും ഗ്രഹങ്ങളിലെയും ആവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ടിച്ച്‌ പരീക്ഷണങ്ങളും പരിശീലനവും നടത്തുകയാണ്‌ ലക്ഷ്യം. സാങ്കേതിവിദ്യകളുടെ ക്ഷമതാ പരിശോധനയും നടത്തും.

മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്നതിനുളള ഗഗൻയാൻ ദൗത്യത്തിനുള്ള പരീക്ഷണങ്ങളും നടത്തും. ഭാവി ഗോളാന്തരയാത്രകൾക്കുള്ള പരിശീലന തട്ടകമായി ലഡാക്കിനെ മാറ്റുകയാണ്‌ ഐഎസ്‌ആർഒയുടെ ലക്ഷ്യം. ചന്ദ്രനും ചൊവ്വയ്‌ക്കും സമാനമായ ചില പ്രത്യേകതകളുള്ള മേഖലയാണ്‌ ലഡാക്ക്‌. ഐഎസ്‌ആർഒ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ, ലഡാക്ക് സർവകലാശാല, ഐഐടി ബോംബെ, ലഡാക്ക് ഹിൽ ഡെവലപ്‌മെന്റ്‌ കൗൺസിൽ എന്നിവയുടെ സഹകരണവുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top