ശ്രീനഗർ > ജമ്മുകശ്‌മീരിൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട് . 2021 മുതൽ കശ്‌മീരിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്(എൻഡപിഎസ്‌എ) പ്രകാരം 6,500 ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും 9,424 അറസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്തതായി ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കശ്‌മീരിൽ നിന്ന് 8,000 കിലോഗ്രാം നിരോധിത മയക്കുമരുന്നാണ് പിടികൂടിയത്. 2021 ൽ എൻഡിപിഎസ്എ പ്രകാരം മയക്കുമരുന്നുമായി ബന്ധപ്പെട്ട് മൊത്തം 1543 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2217 അറസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. 2022 ൽ ഇതിൽ വൻ വർധനവാണുണ്ടായത്. മൊത്തം 1857 കേസുകളും 2755 അറസ്റ്റുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ടുണ്ടായി.
2023-ൽ 2149 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3072 അറസ്റ്റുകളും ഉണ്ടായി. 2024 സെപ്‌തംബർ വരെയുള്ള കാലയളവിൽ മൊത്തം 985 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1380 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2019 മുതൽ 2023 വരെ ജമ്മു കശ്മീരിൽ 830 കിലോഗ്രാം ഹാഷിഷും 272 കിലോഗ്രാം ഹെറോയിനും 6722 കിലോഗ്രാം പോപ്പി സ്‌ട്രോയും പിടികൂടിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..