19 September Thursday

ജ​ഗൻ മോഹൻറെഡ്ഡിക്ക് തിരിച്ചടി, 2 എംപിമാര്‍ രാജിവച്ചു , ടിഡിപിയിൽ ചേരും

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

image credit Jagan Mohan Reddy facebook


ഹൈദരാബാദ്
ആന്ധ്രപ്രദേശ്‌ മുൻ മുഖ്യമന്ത്രി ജ​ഗൻ മോഹൻറെഡ്ഡിക്ക് തിരിച്ചടിയായി വൈഎസ്ആര്‍ കോൺ​ഗ്രസിന്റെ രണ്ട് രാജ്യസഭാ എംപിമാര്‍‌ സ്ഥാനം രാജിവച്ചു. പാര്‍ടി അം​ഗത്വവും ഉപേക്ഷിച്ചു. മുതിര്‍ന്ന നേതാക്കളായ മോപിദേവി വെങ്കട്ടരമണ, ബീഡ മസ്താൻ റാവു എന്നിവരാണ് രാജിവച്ചത്. വെങ്കട്ടരമണയ്ക്ക് 2026 ജൂൺ വരെയും റാവുവിന് 2028 ജൂൺ വരെയും കാലാവധിയുണ്ട്‌.  ഇവരുടെ രാജി രാജ്യസഭാ ചെയര്‍മാൻ ​ജ​ഗദീപ് ധൻകര്‍ അം​ഗീകരിച്ചു. ഇവര്‍ ഭരണകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയിൽ ചേരുമെന്നാണ് സൂചന.

ഇതോടെ വൈഎസ്ആര്‍ കോൺ​ഗ്രസിന് രാജ്യസഭയിലെ അം​ഗബലം ഒൻപതായി ചുരുങ്ങി. 2019 മുതൽ രാജ്യസഭയിൽ പ്രാതിനിധ്യമില്ലാത്ത ടിഡിപിക്ക് വീണ്ടും അക്കൗണ്ട് തുറക്കാനുള്ള സാഹചര്യവുമൊരുങ്ങി. ഇരുവരും ടിഡിപി ടിക്കറ്റിൽ വീണ്ടും രാജ്യസഭയിലെത്തും.

ടിഡിപി എംഎൽഎയായിരുന്ന റാവു 2019ലാണ് വൈഎസ്ആര്‍ കോൺ​ഗ്രസിലെത്തിയത്. കോൺ​ഗ്രസ് നേതാവായിരുന്ന വെങ്കട്ടരമണ മുൻമന്ത്രി കൂടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ നിരവധി നേതാക്കള്‍ പാര്‍ടി വിടുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top