ന്യൂഡൽഹി > ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ വകവെക്കാതെ ബുൾഡോസർകൊണ്ട് കെട്ടിടം പൊളിക്കുന്നത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞു.
ജഹാംഗീർപുരിയിലെ പൊളിക്കൽ നിർത്തി വെക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടും കോപ്പി കയ്യിൽ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് ബിജെപി ഭരിക്കുന്ന കോർപറേഷൻ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങൾ പൊളിക്കുന്നത് തുടർന്നത്. തുടർന്ന് ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകർപ്പുമായി സ്ഥലത്ത് എത്തുകയായിരുന്നു.
കോടതിവിധിയുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്ന് പറഞ്ഞാണ് ബൃന്ദ കാരാട്ട് പൊലീസ് ഉദ്യോഗസ്ഥരോടും മുനിസിപ്പൽ അധികൃതരോടും പൊളിക്കൽ നിർത്താൻ ആവശ്യപ്പെട്ടത്. സമീപത്തെ മുസ്ലിം പള്ളി പൊളിക്കൽ ആയിരുന്നു കോർപറേഷന്റെ ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..