ന്യൂഡൽഹി> ഒരു കേസിൽ കസ്റ്റഡിയിലുള്ള പ്രതിക്ക് മറ്റൊരു കേസിൽ മുൻകൂർ ജാമ്യം തേടാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി.
2023ൽ ധനരാജ് അസ്വാനി എന്ന വ്യക്തി സമർപ്പിച്ച ഹർജിയിലാണ് വിധി വന്നത്. മറ്റൊരു ക്രിമിനൽ കേസിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടോ എന്ന നിയമപരമായ ചോദ്യം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു.
കേസിൽ അറസ്റ്റ് ചെയ്യപ്പെടാത്തിടത്തോളം പ്രതിക്ക് മുൻകൂർ ജാമ്യം തേടാൻ അർഹതയുണ്ടെന്നും രണ്ട് കേസിലും അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ പതിവ് ജാമ്യത്തിന് അപേക്ഷിക്കുക മാത്രമാണ് പ്രതിവിധിയെന്നും ജസ്റ്റിസ് പർദിവാല പറഞ്ഞു. ഒരു കേസിലെ കസ്റ്റഡി മറ്റൊരു കേസിലെ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടാനുള്ള അവകാശം ഇല്ലാതാക്കില്ലയെന്നും കോടതി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..