06 November Wednesday

ഹരിയാനയില്‍ വിഎച്പിയുടെ ജലാഭിഷേക യാത്രയില്‍ ഇന്റര്‍നെറ്റ് നിരോധനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ചണ്ഡിഗഢ്> വിഎച്ച് സംഘടിപ്പിക്കുന്ന  ജലാഭിഷേക യാത്രയുടെ ഭാഗമായി ഹരിയാനയിലെ നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. ഞായറാഴ്ചയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. 24 മണിക്കൂറാണ് നിരോധനം.

കഴിഞ്ഞ വര്‍ഷത്തെ ജലാഭിഷേക യാത്ര സംഘര്‍ഷം മൂലം അലങ്കോലമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണത്തിന്റെ പേരിലുള്ള നിരോധനം.  ഞായറാഴ്ച വൈകുന്നേരം ആറ് മുതല്‍ തിങ്കളാഴ്ച ആറുവരെയാണ് ഇന്റര്‍നെറ്റ് നിരോധനം. ഹരിയാന അഡീഷണല്‍ ചീഫ് സെക്രട്ടറി അനുരാഗ് റസ്‌തോഗി പറഞ്ഞു.

' പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. തെറ്റായ സന്ദേശങ്ങളും സംസാരവും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് അവസാനിപ്പിക്കുന്നതിനാണ് നിരോധനമേര്‍പ്പെടുത്തിയത്.' - ഉത്തരവില്‍ പറയുന്നു.

 ശക്തമായ സുരക്ഷ സന്നാഹങ്ങളാണ് യാത്രക്കായി ഒരുക്കിയിരിക്കുന്നത്- നൂഹ് പൊലീസ് പറഞ്ഞു.

  കഴിഞ്ഞ വര്‍ഷം ജൂലൈ 31 ന് രണ്ടിനുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.നൂഹ് ജില്ലയിലായിരുന്നു ഈ സംഭവങ്ങളും. തുടര്‍ന്ന് ഒരു സംഘം ഗുരുഗ്രാമില്‍ മുസ്ലിം പള്ളി ആക്രമിച്ച് ഇമാമിനെ കൊലപ്പെടുത്തി.

തുടര്‍ച്ചയായുള്ള സംഘര്‍ഷങ്ങളില്‍ അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top