26 September Thursday

ജമ്മു കശ്മീർ വോട്ടെടുപ്പ്: രണ്ടാംഘട്ടത്തിൽ 56.79 ശതമാനം പോളിങ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

ശ്രീന​ഗർ> ജമ്മു കശ്മീരിൽ രണ്ടാം ​​ഘട്ട വോട്ടെടുപ്പ് സമാധാനപരം. രാത്രി എട്ടിനുള്ള കണക്ക് പ്രകാരം 56.79 ശതമാനം പോളിങ്. ആറ് ജില്ലയിലായി 26 മണ്ഡലത്തിലാണ് വോട്ടെടുപ്പ് നടന്നത്. കേന്ദ്രസർക്കാർ ക്ഷണിച്ച വിദേശപ്രതിനിധികളും വോട്ടെടുപ്പ് നിരീക്ഷിക്കാനത്തി.

ശ്രീമാത വൈഷ്ണോദേവി കത്ര മണ്ഡലത്തിലാണ് കൂടുതൽ പോളിങ്. 79.95 ശതമാനം. റിയാസി ജില്ലയിൽ 74.14 ശതമാനവും പൂഞ്ചിൽ  73.78  ശതമാനം, രജൗരിയിൽ 69.85 ശതമാനം, ​ഗന്ധേർബാലിൽ 62.63 ശതമാനം, ബുദ്​ഗാം 61.31 ശതമാനം, ശ്രീന​ഗറിൽ 29.24 ശതമാനവും വോട്ടുരേഖപ്പെടുത്തി.

മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയടക്കമുള്ള പ്രമുഖർ ഈ ഘട്ടത്തിൽ ജനവിധി തേടി. 25.78 ലക്ഷം വോട്ടർമാർക്കായി 26 നിയമസഭാ മണ്ഡലത്തിലായി 3502 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചത്. 239 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top