ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ സ്ഥാനാർഥി നിർണയത്തിലുള്ള തർക്കങ്ങൾ പരിഹരിക്കാനാവാതെ ബിജെപി കേന്ദ്രനേതൃത്വം. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ജമ്മുവിലെ മുതിർന്ന നേതാവ് ചന്ദർമോഹൻ ശർമ രാജിവച്ചു. ജമ്മു ഈസ്‌റ്റ് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. ബിജെപിക്കൊപ്പം നിന്ന നേതാക്കളെ തഴയുകയാണെന്നും മറ്റ് പാർടികളിൽനിന്ന് കൂറുമാറി എത്തുന്നവരെയാണ് കേന്ദ്രനേതൃത്വം പരിഗണിക്കുന്നതെന്നും ശർമ്മ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്നും ശർമ പറഞ്ഞു. അതേസമയം, 90 സീറ്റിൽ 45 ഇടത്ത് മാത്രമാണ് ബിജെപി സ്ഥാനാർഥിയായത്. ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടിക പിൻവലിക്കേണ്ടിയും വന്നു. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധത്തിലുള്ള നേതാക്കളെ അനുനയിപ്പിക്കാൻ കേന്ദ്രമന്ത്രിമാരായ ജി കിഷൻ റെഡ്ഡി, ജിതേന്ദ്ര സിങ്, ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് തുടങ്ങിയവർ ജമ്മുവിൽ തമ്പടിച്ചിരിക്കയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..