24 November Sunday

ജമ്മു കശ്മീരിൽ
 രാഷ്ട്രപതി ഭരണം പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024


ന്യൂഡൽഹി
കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിൽ ആ​ദ്യ സര്‍ക്കാരിന് അധികാരമേറാൻ വഴിയൊരുക്കി രാഷ്‌ട്രപതി ഭരണം പിൻവലിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു വിജ്ഞാപനത്തിൽ ഒപ്പിട്ടു. 2019ൽ മോദിസര്‍‌ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്.

കേന്ദ്രഭരണപ്രദേശമായതിനുശേഷമുള്ള ആ​ദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ്, കോൺ​ഗ്രസ് സഖ്യമാണ് വിജയിച്ചത്. നാഷണൽ കോൺഫറൻസ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചതിനു പിന്നാലെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചുള്ള വിജ്ഞാപനം ഇറങ്ങിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top