ശ്രീനഗര്‍> ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.പുഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവര്‍ക്ക് അടിയന്തരസഹായം നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
സൈനികര്‍ സഞ്ചരിച്ച ട്രക്ക് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..