19 December Thursday

യുപിയിൽ വീണ്ടും 'ഏറ്റുമുട്ടൽ കൊല'

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

പ്രതീകാത്മകചിത്രം

ലഖ്നൗ > സുൽത്താൻപുര്‍ ജ്വല്ലറി കവര്‍ച്ച കേസിലെ ഒരു പ്രതിയെ കൂടി യുപി പൊലീസിന്റെ പ്രത്യേക അന്വേഷക സംഘം വെടിവച്ചുകൊന്നു. ഉന്നാവിൽ തിങ്കളാഴ്ചയാണ് "ഏറ്റുമുട്ടലു'ണ്ടായത്.  അമേഠി സ്വദേശി അനുജ് പ്രതാപ് സിങ് ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രധാനപ്രതിയെന്ന് ആരോപിച്ച് സെപ്തംബര്‍ 5ന്  മങ്കേഷ് യാദവ് എന്ന യുവാവിനെ എസ്ടിഎഫ് വെടിവച്ചുകൊന്നത് സംസ്ഥാനത്ത് വൻ രാഷ്ട്രീയവിവാദം സൃഷ്ടിച്ചിരുന്നു.

ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണം ശക്തമായിരിക്കെയാണ്  മറ്റൊരു പ്രതിയെ കൂടി വെടിവച്ചുകൊന്നത്. ആ​ഗസ്റ്റ് 28നാണ് പട്ടാപ്പകൽ സുൽത്താൻപുര്‍ ന​ഗരത്തിലെ ജ്വല്ലറിയിൽ നിന്ന് 1.5 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top