22 November Friday

ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ന്യൂഡൽഹി > ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പോളിങ് ആരംഭിച്ചു. 43 നിയോജകമണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 683 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് അഞ്ചുമണി വരെയാണ്. 1.37 കോടി വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ജെഎംഎം മുന്നണിയും എൻഡിഎയും തമ്മിലാണ് പ്രധാന മത്സരം. മുൻ മുഖ്യമന്ത്രി ചംപയ്‌ സോറൻ, രാജ്യസഭാംഗം മഹുവാ മാജി, മുൻ മുഖ്യമന്ത്രി രഘുബർ ദാസിന്റെ മരുമകൾ പൂർണിമ ദാസ്‌, മുൻമുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ എന്നിവരാണ്‌ ഒന്നാം ഘട്ടത്തിലെ പ്രധാന സ്ഥാനാർഥികൾ. 15344 ബൂത്തുകളിൽ പകൽ ഏഴിന്‌ ആരംഭിക്കുന്ന പോളിങ്‌ അഞ്ചിന്‌ അവസാനിക്കും.  

സിക്കിമിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ നടക്കേണ്ടിയിരുന്ന രണ്ട്‌ നിയമസഭാ മണ്ഡലങ്ങളിൽ സിക്കിം ക്രാന്തികാരി മോർച്ച എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.    ജാർ‌ഖണ്ഡിലെ ഒന്നാംഘട്ട വോട്ടെടുപ്പിനൊപ്പം രാജസ്ഥാനിലെ ഏഴും ബംഗാളിലെ ആറും രാജസ്ഥാനിലെ അഞ്ചും ബിഹാറിലെ നാലും കർണാടകയിലെ മൂന്നും മധ്യപ്രദേശിലെ രണ്ടും മേഘാലയയിലെയും ഗുജറാത്തിലെയും ഛത്തിസ്‌ഗഡിലെയും ഓരോ നിയമസഭാ സീറ്റുകളിൽ വീതവും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top