ന്യൂഡൽഹി
ജാര്‍ഖണ്ഡില്‍ മൂന്ന് മുൻഎംഎൽഎമാർ അടക്കം നിരവധി മുതിർന്ന നേതാക്കൾ രാജിവച്ച് ജെഎംഎമ്മിൽ ചേർന്നത് ബിജെപിക്ക് തിരിച്ചടിയായി. മുൻഎംഎൽഎമാരായ ലൂയിസ് മറാണ്ടി, കുണാൽ സാരംഗി, ലക്ഷ്‌മൺ ടുഡു എന്നിവർ ചൊവ്വാഴ്‌ച ജെഎംഎമ്മിൽ ചേര്‍ന്നു. മൂന്നുവട്ടം എംഎൽഎയായ മുതിർന്ന ബിജെപി നേതാവ് കേദാർ ഹസ്‌റ, എജെഎസ്‌യു നേതാവ് ഉമാകാന്ത് രജക് എന്നിവർ രണ്ടുദിവസം ജെഎംഎമ്മിന്റെ ഭാഗമായി. 2014 ലെ തെരഞ്ഞെടുപ്പിൽ ജെഎംഎമ്മിന്റെ ശക്തികേന്ദ്രമായ ദുംക മണ്ഡലത്തിൽ ഹേമന്ത് സോറനെ അട്ടിമറിച്ച നേതാവാണ് ലൂയിസ് മറാണ്ടി. ബിജെപി വൈസ്‌പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു.
21 കോണ്‍ഗ്രസ് സ്ഥാനാർഥികളായി
ജാർഖണ്ഡിലെ 21 സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ധനമന്ത്രി രാമേശ്വർ ഒറോൺ ലോഹർദേഗ സീറ്റിൽതന്നെ മത്സരിക്കും. മുൻ എംപിയും മുതിർന്ന നേതാവുമായ അജയ് കുമാർ ജംഷെദ്‌പ്പുർ ഈസ്‌റ്റ് മണ്ഡലത്തിൽ മൽസരിക്കും.
സിപിഐ 15 സീറ്റിൽ തനിച്ച് മത്സരിക്കും
ജാർഖണ്ഡിൽ 15 സീറ്റിൽ തനിച്ച് മൽസരിക്കാൻ സിപിഐ തീരുമാനിച്ചു. പത്ത് സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനുള്ളിൽ അഞ്ച് സീറ്റിൽകൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പഥക് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..