22 December Sunday

ആർജെഡി സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോണ്‍​ഗ്രസ്

സ്വന്തം ലേഖകൻUpdated: Saturday Oct 26, 2024


ന്യൂഡൽഹി
ജാർഖണ്ഡിൽ വീണ്ടും ഇന്ത്യ കൂട്ടായ്‌മയുടെ സീറ്റുധാരണയ്‌ക്ക്‌ വിരുദ്ധമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ച്‌ കോൺഗ്രസ്‌. ധാരണപ്രകാരം ആർജെഡിക്ക്‌ അനുവദിച്ച ബിശ്രാംപുർ സീറ്റിലാണ്‌ കോൺഗ്രസും സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌. സിപിഐ എംഎല്ലിന്റെ സിറ്റിങ്‌ സീറ്റായ ബഗോദറിലും കോൺഗ്രസ്‌ സ്ഥാനാർഥിയെ നിർത്തിയേക്കും.

ആർജെഡി നരേഷ്‌ പ്രസാദ്‌ സിങ്ങിനെ സ്ഥാനാർഥിയാക്കിയ സീറ്റിൽ സുധീർകുമാർ ചന്ദ്രവൻശിയെയാണ്‌ കോൺഗ്രസ്‌ മത്സരിപ്പിക്കുന്നത്‌. ബിജെപിയുടെ സിറ്റിങ്‌ സീറ്റാണ്‌ ബിശ്രാംപുർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ഈ സീറ്റിൽ നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരുന്നു. കോൺഗ്രസ്‌ മുന്നണി മര്യാദകൾ ലംഘിക്കുകയാണെന്ന്‌ ആർജെഡി വിമർശിച്ചു. ബിശ്രാംപുർ സീറ്റിൽ കോൺഗ്രസ്‌ സ്ഥാനാർഥിയെ നിർത്തിയതിൽ പ്രതിഷേധിച്ച്‌ കോൺഗ്രസിന്റെ ഛത്തർപുർ സീറ്റിൽ ആർജെഡിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top