ന്യൂഡൽഹി
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട 43 നിയോജകമണ്ഡലങ്ങൾ ബുധനാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങും. ജാർഖണ്ഡിൽ ജെഎംഎം മുന്നണിയും എൻഡിഎയും തമ്മിലാണ് പ്രധാന മത്സരം. മുൻ മുഖ്യമന്ത്രി ചംപയ് സോറൻ, രാജ്യസഭാംഗം മഹുവാ മാജി, മുൻ മുഖ്യമന്ത്രി രഘുബർ ദാസിന്റെ മരുമകൾ പൂർണിമ ദാസ്, മുൻമുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ എന്നിവരാണ് ഒന്നാം ഘട്ടത്തിലെ പ്രധാന സ്ഥാനാർഥികൾ. 15344 ബൂത്തുകളിൽ പകൽ ഏഴിന് ആരംഭിക്കുന്ന പോളിങ് അഞ്ചിന് അവസാനിക്കും.
സിക്കിമിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ സിക്കിം ക്രാന്തികാരി മോർച്ച എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജാര്‍ഖണ്ഡിലെ ഒന്നാംഘട്ട വോട്ടെടുപ്പിനൊപ്പം രാജസ്ഥാനിലെ ഏഴും ബംഗാളിലെ ആറും രാജസ്ഥാനിലെ അഞ്ചും ബിഹാറിലെ നാലും കർണാടകയിലെ മൂന്നും മധ്യപ്രദേശിലെ രണ്ടും മേഘാലയയിലെയും ഗുജറാത്തിലെയും ഛത്തിസ്ഗഡിലെയും ഓരോ നിയമസഭാ സീറ്റുകളിൽ വീതവും ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..