22 November Friday

ഒന്നാംഘട്ടം ; ജാർഖണ്ഡിൽ 
65 ശതമാനം പോളിങ്‌ , വീണ്ടും ധ്രുവീകരണ 
ശ്രമവുമായി മോദി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


ന്യൂഡൽഹി
ജാർഖണ്ഡിൽ ഒന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ ബുധനാഴ്‌ച പകൽ അഞ്ചുവരെ 64.86 ശതമാനം വോട്ടുരേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു. 81 മണ്ഡലങ്ങളിൽ 43 സീറ്റുകളിലാണ്‌ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്തെ 31 മണ്ഡലങ്ങളിലായി 950 പ്രശ്‌നബാധിത ബൂത്തുകളിൽ വൈകിട്ട് നാലുവരെയായിരുന്നു വോട്ടിങ്‌. രണ്ടാം ഘട്ടം 20ന്‌.

വീണ്ടും ധ്രുവീകരണ 
ശ്രമവുമായി മോദി
പോളിങ് ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി ധ്രൂവീകരണ ശ്രമം തുടര്‍ന്നു. ജാർഖണ്ഡുകാരുടെ ഏറ്റവും വലിയ ആശങ്ക ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റമാണെന്ന് ദേവ്‌ഗഡിൽ തെരഞ്ഞെടുപ്പ്‌ റാലിയിൽ മോദി പറഞ്ഞു. സന്താൾ മേഖലയിലെ ആദിവാസി ജനസംഖ്യ പകുതിയോളം കുറഞ്ഞതായാണ്‌ റിപ്പോർട്ടുകൾ. ജാർഖണ്ഡിന്റെ സ്വത്വത്തെ അട്ടിമറിക്കുന്നതിനായി വലിയ ഗൂഢാലോചന നടക്കുന്നുണ്ട്‌. നുഴഞ്ഞുകയറ്റക്കാരെ ജാർഖണ്ഡിലെ സ്ഥിരതാമസക്കാരാക്കി മാറ്റാൻ ജെഎംഎമ്മും കോൺഗ്രസും എല്ലാ തെറ്റായ വഴികളും തേടി. ബിജെപി ഇതിൽ നിന്നെല്ലാം സംരക്ഷണമേകും–- മോദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top