22 December Sunday

ഉയർന്ന പോളിങ്‌ ആരെ തുണയ്‌ക്കും ; ജാർഖണ്ഡിൽ മുന്നണികൾ ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024



ന്യൂഡൽഹി
ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തിൽ ബുധൻ രാത്രി 11.40 വരെയുള്ള കണക്കുപ്രകാരം 66.48 ശതമാനം പോളിങ്‌ രേഖപ്പെടുത്തിയതായി കേന്ദ്രതെരഞ്ഞെടുപ്പ്‌ കമീഷൻ. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 63.9 ശതമാനം പോളിങ്ങാണ്‌  രേഖപ്പെടുത്തിയത്‌. രണ്ടര ശതമാനത്തിലേറെ വർധന  ആരെ തുണയ്‌ക്കുമെന്ന ആശങ്കയിലാണ്‌ ജെഎംഎം സഖ്യവും ബിജെപി സഖ്യവും. ഒന്നാംഘട്ടത്തിൽ 43 സീറ്റിലാണ് വോട്ടെടുപ്പുണ്ടായത്‌. നവംബർ 20ന്‌ രണ്ടാം ഘട്ടത്തിൽ 38 സീറ്റിൽ തെരഞ്ഞെടുപ്പ് നടക്കും.

സർക്കാരിന്‌ അനുകൂലമായ വിധിയെഴുത്താണുണ്ടായതെന്നും ബിജെപിയുടെ വർഗീയ അജൻഡയെ വോട്ടർമാർ തള്ളിയെന്നും  ജെഎംഎം നേതാക്കൾ പറഞ്ഞു. ജെഎംഎമ്മിന്റെ ദുർഭരണത്തിനെതിരായ വിധിയെഴുത്താണ്‌  ഉയർന്ന പോളിങ്ങിൽ പ്രതിഫലിക്കുന്നതെന്ന്‌ ബിജെപി അവകാശപ്പെട്ടു.  

ഒന്നാംഘട്ടത്തിനുശേഷവും ജാർഖണ്ഡിൽ ബിജെപി തങ്ങളുടെ തീവ്രവർഗീയ പ്രചാരണം തുടരുകയാണ്‌. അമിത്‌ ഷാ, യോഗി ആദിത്യനാഥ്‌, ഹിമന്ത ബിസ്വ സർമ തുടങ്ങിയ നേതാക്കൾ വ്യാഴാഴ്‌ചയും വർഗീയവികാരം ആളിക്കത്തിക്കും വിധമുള്ള വിദ്വേഷ പരാമർശങ്ങൾ നടത്തി. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ജാർഖണ്ഡിലേക്ക്‌ കൂട്ടമായി എത്തുന്നുവെന്ന്‌ ആരോപിച്ചാണ്‌ ന്യൂനപക്ഷങ്ങളെ ശത്രുപക്ഷത്ത്‌ നിർത്തിയുള്ള പരാമർശങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top