ന്യൂഡൽഹി
ജാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പുള്ള 38 നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഒപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലെ 15 നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ നാന്ദേദ് ലോക്‌സഭാ മണ്ഡലത്തിലും. ചൊവ്വാഴ്‌ച നിശ്ശബ്‌ദ പ്രചാരണത്തിന് ശേഷം ബുധനാഴ്‌ചയാണ് വോട്ടെടുപ്പ്.
288 നിയമസഭാ സീറ്റുള്ള മഹാരാഷ്ട്രയിൽ എൻസിപിയും ശിവസേനയും കോൺഗ്രസും ഉൾപ്പെട്ട മഹാവികാസ് അഘാഡിയും ബിജെപിയും ശിവസേനാ ഷിൻഡെ പക്ഷവും എൻസിപി അജിത്ത് പവാർ പക്ഷവും ഉൾപ്പെട്ട മഹാസഖ്യവും തമ്മിലാണ് പ്രധാന മത്സരം. മൂന്ന് മണ്ഡലങ്ങളിൽ മത്സരിക്കുന്ന സിപിഐ എമ്മും മഹാവികാസ് അഘാഡിക്കൊപ്പമുണ്ട്.
81 നിയമസഭാ സീറ്റുള്ള ജാർഖണ്ഡിൽ നവംബർ 13ന് ഒന്നാം ഘട്ടത്തിൽ 43 സീറ്റിലേക്ക് വോട്ടെടുപ്പ് നടന്നിരുന്നു. ജെഎംഎം മുന്നണിയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിലാണ് പ്രധാന മത്സരം. കടുത്ത വർഗീയപ്രചാരണമാണ് ബിജെപി ജാർഖണ്ഡിൽ നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..