22 December Sunday

മഹാരാഷ്ട്രയും ജാർഖണ്ഡും 
ഇന്ന്‌ ബൂത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024


മഹാരാഷ്‌ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലും ജാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട 38 നിയമസഭാ മണ്ഡലങ്ങളിലും ബുധനാഴ്‌ച വോട്ടെടുപ്പ്‌. മഹാരാഷ്‌ട്രയിൽ പകൽ ഏഴു മുതൽ ആറു വരെയും ജാർഖണ്ഡിൽ ഏഴു മുതൽ അഞ്ചു വരെയുമാണ്‌ പോളിങ്‌. ആറര മുതൽ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവരും. ശനിയാഴ്‌ചയാണ്‌ വോട്ടെണ്ണൽ. നാല്‌ സംസ്ഥാനങ്ങളിലെ 15 നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ നാന്ദേദ്‌ ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പുണ്ട്‌.

ജാർഖണ്ഡിൽ  ജെഎംഎം മുന്നണിയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിലാണ്‌ പ്രധാന മത്സരം. യുപിയിൽ ഒമ്പത്‌ നിയമസഭാ മണ്ഡലത്തിലേക്കും പഞ്ചാബിൽ നാല്‌ സീറ്റിലേക്കും ഉത്തരാഖണ്ഡിൽ ഒരു സീറ്റിലും വോട്ടെടുപ്പ്‌ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top