21 December Saturday

വിധിയെഴുതി ; മഹാരാഷ്ട്രയില്‍ 58.22% പോളിങ്‌ ജാർഖണ്ഡിൽ 67.59%

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024


ന്യൂഡൽഹി
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പകൽ അഞ്ച്‌ വരെയുള്ള കണക്കുപ്രകാരം 58.22 ശതമാനം പോളിങ്‌ രേഖപ്പെടുത്തിയതായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ. ജാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പുണ്ടായ 38 നിയമസഭാ മണ്ഡലങ്ങളിൽ 67.59 ശതമാനമാണ്‌ പോളിങ്‌. 43 മണ്ഡലങ്ങളിലേക്ക്‌ വോട്ടെടുപ്പ്‌ നടന്ന ഒന്നാം ഘട്ടത്തിൽ 64.86 ശതമാനമായിരുന്നു പോളിങ്‌.

മഹാരാഷ്ട്രയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 61.44 ശതമാനം പോളിങ്‌. ബിജെപി 105 സീറ്റും സഖ്യകക്ഷിയായ ശിവസേന 56 സീറ്റുമാണ്‌ 2019ൽ നേടിയത്‌. എൻസിപി 54 സീറ്റിലും കോൺഗ്രസ്‌ 44 സീറ്റിലും ജയിച്ചു. ജാർഖണ്ഡിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 65.38 ശതമാനം പോളിങാണ്‌ രേഖപ്പെടുത്തിയത്‌. 
    ഇക്കുറി പോളിങ്‌ ശതമാനത്തിൽ നല്ല വർധനവുണ്ട്‌. 2019ലെ തെരഞ്ഞെടുപ്പിൽ 30 സീറ്റ്‌ നേടിയ ജെഎംഎമ്മും 16 സീറ്റ്‌ നേടിയ കോൺഗ്രസും സർക്കാർ രൂപീകരിച്ചു. ബിജെപിക്ക്‌ 25 സീറ്റിൽ മാത്രമാണ്‌ ജയിക്കാനായത്‌. ജാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്‌ നടന്ന 18 സീറ്റുകൾ ആദിവാസി വിഭാഗക്കാർ കൂടുതലായുള്ള സന്താൾ പർഗാന മേഖലയിലാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സന്താൾ പർഗാനയിലെ 18ൽ 14 സീറ്റും ജെഎംഎം സഖ്യം നേടിയിരുന്നു.

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും പോളിങ്‌ പൊതുവെ സമാധാനപരമായിരുന്നു. നാല്‌ സംസ്ഥാനങ്ങളിലായി 15 നിയമസഭാ മണ്ഡലങ്ങളിൽ ബുധനാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ സമാധാനപരമായി പൂർത്തിയായി. യുപിയിലെ ഒമ്പതും പഞ്ചാബിലെ നാലും ഉത്തരാഖണ്ഡിലെ ഒരു മണ്ഡലത്തിലുമായിരുന്നു ഉപതെരഞ്ഞെടുപ്പ്‌.  മഹാരാഷ്ട്രയിലെ നാന്ദേദ്‌ ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പുണ്ടായി.

എക്സിറ്റ്പോള്‍ പ്രവചനം
 
മഹാരാഷ്ട്ര
●എബിപി–- മറ്റ്‌റൈസ്‌
എൻഡിഎ 150–-170 മഹാവികാസ്‌ അഘാഡി (എംവിഎ) 110–-130 മറ്റുള്ളവർ 8–-10
●പീപ്പിൾസ്‌ പൾസ്‌
എൻഡിഎ 175–-195 എംവിഎ 85–-112 മറ്റുള്ളവർ 7–-12
●പി മാർഖ്‌
എൻഡിഎ 137–-157 എംവിഎ 126–-146 മറ്റുള്ളവർ 2–-8
●ചാണക്യ സ്‌ട്രാറ്റജി
എൻഡിഎ 152–-160 എംവിഎ 130–-138 മറ്റുള്ളവർ 6–-8
●ടൈംസ്‌നൗ ജെവിസി
എൻഡിഎ 150–-167 എംവിഎ 107–-125 മറ്റുള്ളവർ 13–-14
●ലോക്‌ഷാഹി–- മറാത്തി മുദ്ര
എൻഡിഎ 128–-142 എംവിഎ 125–-140 മറ്റുള്ളവർ 18–-23
●ദൈനിക്‌ഭാസ്‌കർ
എൻഡിഎ 124–-140 എംവിഎ 135–-150 മറ്റുള്ളവർ 20–-25

 ജാർഖണ്ഡ്‌
●ടൈംസ്‌നൗ ജെവിസി
എൻഡിഎ 40–-44 ജെഎംഎം+ 30–-40 മറ്റുള്ളവർ 1–-1
●എബിപി മറ്റ്‌റൈസ്‌
എൻഡിഎ 42–-47 ജെഎംഎം+ 25–-30 മറ്റുള്ളവർ 1–-4
●പീപ്പിൾസ്‌ പൾസ്‌
എൻഡിഎ 4–-53 ജെഎംഎം+ 25–-37 മറ്റുള്ളവർ 5–-9
●ആക്‌സിസ്‌ മൈ ഇന്ത്യ
എൻഡിഎ 25 ജെഎംഎം+ 53 മറ്റുള്ളവർ 3
●ദൈനിക്‌ ഭാസ്‌കർ
എൻഡിഎ 37–-40 ജെഎംഎം+ 36–-39 മറ്റുള്ളവർ 0–-2
●പി മാർഖ്‌
എൻഡിഎ 31–-40 ജെഎംഎം+ 37–-47 മറ്റുള്ളവർ 1–-6


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top