05 November Tuesday

ജിതൻ സഹനിയുടെ കൊലപാതകം സാമ്പത്തിക തർക്കത്തെ തുടർന്നെന്ന്‌ പൊലീസ്‌; നാലുപേർ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

ന്യൂഡൽഹി> ബിഹാറിൽ പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മയിലെ വികാസ്‌ശീൽ ഇൻസാൻ പാർടി പ്രസിഡന്റും മുൻ മന്ത്രിയുമായ മുകേഷ്‌ സഹനിയുടെ പിതാവ്‌ ജിതൻ സഹനിയെ  കൊലപ്പെടുത്തിയ കേസിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടു സംബന്ധിച്ച തർക്കമാണ്‌  കൊലയ്ക്ക്‌ പിന്നിലെന്നാണ്‌  പൊലീസിന്റെ സംശയം.

ചൊവ്വാഴ്‌ച രാവിലെയാണ്‌ ദർഭംഗയിലെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്‌. വികൃതമാക്കപ്പെട്ട രീതിയിലായിരുന്നു മൃതദേഹം. തനിച്ച്‌ താമസിക്കുകയായിരുന്ന സഹനി രാത്രി ഉറങ്ങികിടക്കുമ്പോഴാണ്‌ ആക്രമണമുണ്ടായത്‌. സഹനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷ പാർടികൾ രംഗത്തുവന്നിരുന്നു. ബിഹാറിൽ ക്രമസമാധാനം പൂർണമായി തകർന്നുവെന്ന്‌ ആർജെഡി വക്താവ്‌ ശക്തി യാദവ്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top